May 6, 2026

മാനന്തവാടി നഗരസഭയിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കം

0
Img 20241211 Wa0029
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കം രൂക്ഷമാകുന്നതായി സൂചന. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ കത്ത് നൽകിയതോടെ ഭിന്നത മറനീക്കി പുറത്തേക്ക് വന്നു. ഈ മാസം ഒന്നിന് സ്ഥാനമൊഴിഞ്ഞ് വൈസ് ചെയർമാൻ സ്ഥാനം പി വി ജോർജ്ജിന് നൽകാനായിരുന്നു വാക്കാലുള്ള ധാരണയെന്നും എന്നാൽ വൈസ് ചെയർമാൻ സ്ഥാനം രാജിവെയ്ക്കാത്തതിനെ തുടർന്ന് ഡിസിസി ഓഫീസിൽ ജനറൽ ബോഡി യോഗം ചേർന്ന് സ്ഥാനം രാജിവെയ്ക്കണമെന്ന് തീരുമാനം എടുത്തിരുന്നതായി ഒരു വിഭാഗം പറയുന്നു. യോഗത്തിലുണ്ടാക്കിയ ധാരണപ്രകാരം വൈസ് ചെയർമാൻ സ്ഥാനം രാജിവെയ്ക്കാത്തത്തിനെ തുടർന്നാണ് ഡിസിസി പ്രസിഡന്റ് കഴിഞ്ഞ ദിവസം കത്ത് നൽകിയതെന്നും ഇവർ പറയുന്നു. എന്നാൽ മുസ്ലീം ലീഗ് കൗൺസിലർമാരുൾപ്പെടെ ഭൂരിപക്ഷം കൗൺസിലർമാരും തങ്ങളെ അനുകൂലിക്കുന്നതായും, അക്കാര്യം ചൂണ്ടിക്കാട്ടി ഡിസിസിക്ക് കത്ത് നൽകിയതായും മറുഭാഗവുമായി ബന്ധപ്പെട്ടവർ പറയുന്നു. മാസങ്ങൾക്ക് മുൻപ് നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന തർക്കം, ഇപ്പോൾ ഉപാധ്യക്ഷ സ്ഥാനത്തെ കുറിച്ചായതോടെ നേതൃത്വത്തിന് തലവേദന ആയിട്ടുണ്ട്. നഗരസഭയുമായി ബന്ധപ്പട്ട് കോൺഗ്രസ് ഗ്രൂപ്പ് വഴക്ക് രൂക്ഷമായതിനെ തുടർന്ന് നഗരസഭ ഭരണം സ്തംഭനാവസ്ഥയിലാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *