അണ്ടർ 20 സംസ്ഥാന ചാമ്പ്യൻഷിപ്പ് വയനാട് ജില്ലാ ടീമിനെ മുഹമ്മദ് അൽതാഫ് നയിക്കും. ഗോകുൽ രാജ് വൈസ് ക്യാപ്റ്റൻ’
കൽപ്പറ്റ : ഡിസംബർ 12 മുതൽ വയനാട് വെച്ച് നടക്കുന്ന അണ്ടർ 20 സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള വയനാട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അൽതാഫ് ക്യാപ്റ്റനും, ഗോകുൽ രാജ് വൈസ് ക്യാപ്റ്റനുമായ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വാഹിദ് സാലിയാണ് ടീം ഹെഡ്കോച്ച്. ഷിജിൽ വർഗ്ഗീസ്, റഫീഖ് മുണ്ടേരി എന്നിവർ അസിസ്റ്റൻറ് കോച്ചുമാരും, ഫിറോസ് ബാബു മാനേജറുമാണ്.
മുഹമ്മദ് ജിഹാദ് കെ.ടി, അബിഷേക് ഇ.ആർ, അഗസ്റ്റിൻ പി. ജോസഫ്, മുഹമ്മദ് ഫവാസ്, ശ്രാവൺ പി.ജെ, പ്രജ്വൽ സി, സ്നേഹിൽ മനോജ്, ഷാരോൺ കെ.എസ്, മുഹമ്മദ് സിനാൻ കെ, അൻഫാസ് കെ, അമൽ ഷിനാജ്, കാളിദാസൻ വി.എച്ച്, സൽമാൻ ഫാരിസ് സി, ദിൽനാദ് കെ.എൻ, പ്രശാന്ത് കെ, മുഹമ്മദ് അഭിനാൻ, മുഹമ്മദ് സിനാൽ, മുഹമ്മദ് ഷെബിൻ എം. എന്നിവരാണ് മറ്റ് ടീമംഗങ്ങൾ. ഡിസംബർ 12 ന് 7 മണിക്ക് ആലപ്പുഴയുമായാണ് വയനാടിൻ്റെ ആദ്യമത്സരം.
Leave a Reply