സിപിഐ (എം) വയനാട് ജില്ലാ സമ്മേളനം ഡിസംബർ 21,22,23 തിയ്യതികളിൽ
കൽപ്പറ്റ: സിപിഐ (എം) വയനാട് ജില്ലാ സമ്മേളനം ഡിസംബർ 21,22,23 തിയ്യതികളിൽ ബത്തേരിയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഡിസംബർ 15 ന് വയനാട് ജില്ലയിലെ 823 ബ്രാഞ്ചുകളിലും 11678 പാർട്ടി അംഗങ്ങളുടെ വീടുകളിലും ചെങ്കൊടി ഉയരും. ബ്രാഞ്ച് കേന്ദ്രങ്ങളിലും, ലോക്കൽ കേന്ദ്രങ്ങളിലും 24-ാം പാർട്ടി കോൺഗ്രസ്സിനെ സൂചിപ്പിക്കുന്ന 24 കൊടികളുയരും. ജില്ലയിലെ മുഴുവൻ പാർട്ടി ഓഫീസുകളിലും പതാകളുയർത്തിയും, അലങ്കരിച്ചും പതാക ദിനം സമുചിതമായി ആചരിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു .
Leave a Reply