April 16, 2026

ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാറിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് സി.പി.എം; ജില്ലാ സമ്മേളനത്തിൽ പ്രമേയം

0
Img 20241222 135223
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരെ സഹായിക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാറിനെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തു സി.പി.എം ജില്ലാ സമ്മേളനത്തിൽ പ്രമേയം. പുനരിധവാസ പദ്ധതിക്ക് കേന്ദ്ര സർക്കാർ സഹായം നൽകുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും പ്രമേയം. പ്രധാനമന്ത്രി വയനാട്ടിലെത്തിയപ്പോൾ പുന:രധിവാസത്തിന് പണം തടസ്സമാകില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ഒന്നുംകേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. രക്ഷാ പ്രവർത്തനത്തിന് കേന്ദ്രസേനയെ അയച്ചതിന്റെയും, സഹായം നൽകിയതിന്റേയും ചിലവ് കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും കേരളത്തിന്റെ പകപോക്കൽ സമീപനത്തിന്റെ തുടർച്ചയും ആണ്. കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ പ്രക്ഷോഭം ഉയർത്താൻ എല്ലാ വിഭാഗംഉയർത്താൻ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് പ്രമേയം.

 

ദുരന്തത്തിനിരയായ മനുഷ്യരെ സംപൂർണമായി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറയുന്ന പ്രമേയത്തിൽ ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച കേസുകൾക്ക് പരിഹാരം കണ്ട് പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വികരിക്കണമെന്നും സൂചിപ്പിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *