ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം. ഉച്ചയ്ക്ക് 3.30 ന് ഓൺലൈനായിട്ടായിരിക്കും യോഗം നടക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നത്. സ്ഥലമേറ്റെടുക്കലിലും വീടുകളുടെ നിർമ്മാണത്തിലും അന്തിമ തീരുമാനം ഉണ്ടാകും. നിർമ്മാണം എങ്ങിനെയാകണമെന്നത് സംബന്ധിച്ച ചർച്ച ചെയ്യും. പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവർക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയിൽ ഉൾപ്പെട്ടവർക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. ജനുവരിയിൽ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാനാണ് തീരുമാനം. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ എന്നതടക്കം മന്ത്രിസഭ ചർച്ച ചെയ്യും.





Leave a Reply