ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക* *ജനുവരി 15നകം പൂര്‍ത്തിയാക്കും*
കൽപ്പറ്റ :ടൗണ്‍ഷിപ്പിനായുള്ള ഗുണഭോക്താക്കളുടെ ഒന്നാംഘട്ട പട്ടിക ജനുവരി 15നകം പൂര്‍ത്തിയാക്കും. കരട് പട്ടിക പ്രകാരം 441 ആക്ഷേപങ്ങളാണ് നിലവില്‍ ലഭിച്ചത്. ലഭിച്ച ആക്ഷേപങ്ങളില്‍ സബ് കളക്ടര്‍, പഞ്ചായത്ത് -വില്ലേജ്-താലൂക്ക്തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാളെ (ജനുവരി 4) സ്ഥല പരിശോധന ആരംഭിക്കും. ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തില്‍ വിദഗ്ധ സമിതി നടത്തിയ പരിശോധനയിലെ ഗോ, നോ ഗോ സോണ്‍ ഏരിയയില്‍ ജനുവരി 13 നകം പെഗ് മാര്‍ക്ക് രേഖപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിച്ച് കോഡിനേറ്റ് ജിയോ ടാഗ് ചെയ്യും. ഫെബ്രുവരി ആദ്യവാരത്തോടെ ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ രണ്ടാംഘട്ട ലിസ്റ്റ് പ്രസിദ്ധീകരിക്കും.
Leave a Reply