August 21, 2026

പൂപ്പൊലി മേള : കേരള വ്യാപാരി വ്യവസായി  ഏകോപന സമിതിയെ തഴഞ്ഞു:

0
Img 20250103 092133
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അമ്പലവയലിൽവർഷങ്ങളായി നടത്തിവരുന്ന പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പൂപ്പൊലി മേളയുടെ സംഘാടനം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഉദ്ഘാടന പരിപാടികളിലും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയെ തഴഞ്ഞതിൽ ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. 2025ലെ പൂപ്പൊലി മേള നടത്തുന്നത് ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ്. തീർത്തും വയനാട്ടിലെയും പുറത്തുമുള്ള ജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പൂപ്പൊലി വെറും കച്ചവട രൂപത്തിലാക്കി മാറ്റിയ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നടപടി തീർത്തും ജനവിരുദ്ധമാണ് വയനാട്ടിലെ ഇരുപതിനായിരത്തിൽ അധികം വരുന്ന വ്യാപാരികളെയും അവരെ ആശ്രയിച്ച് കഴിയുന്ന ഒരു ലക്ഷത്തോളം പേരെയും അവഗണിച്ചുകൊണ്ടാണ് റീജിയണൽ അഗ്രിക്കൾച്ചറൽ റിസർച്ച് സ്റ്റേഷൻ മുന്നോട്ടു പോകുന്നത്. ഇവന്റ് മാനേജ്മെന്റിനെ പൂപ്പൊലി നടത്തിപ്പ് ഏൽപ്പിച്ചതിന് പിന്നിലെ അഴിമതി അന്വേഷിക്കണം. പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ നടപടികളിലും ഉന്നത ഉദ്യോഗസ്ഥരുടെ സ്വത്തുക്കളെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഏകോപന സമിതി ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *