ബസിലെ വിന്റൊ ഗ്ലാസ് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള മാപ്പിള കലാ അക്കാദമി മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം:കേരളത്തിലെ പ്രൈവറ്റ് ബസുകളിലെ സൈഡ് ഗ്ലാസുകൾ ഉടൻ നീക്കി ഷട്ടറുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് യാത്രയിലെ ഉഷ്ണം അകറ്റുവാനും, ബസ്സിനുള്ളിൽ ശുദ്ധമായ വായു കിട്ടുവാനും, യാത്രയിലെ വിരസത ഒഴിവാക്കി യാത്ര ചെയ്യുവാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നുള്ള മെമ്മോറാണ്ടവും മാസ് പെറ്റീഷനും നൽകി മുഖ്യമന്ത്രിയ്ക്കും ഗതാഗത മന്ത്രിയ്ക്കും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർക്കുമാണ് ഇന്ന് കേരള മാപ്പിള കലാ അക്കാദമി തിരുവനന്തപുരത്ത് വെച്ച് പരാതി സമർപ്പിച്ചു .
കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി കുന്ദമംഗലം സി കെ ആലിക്കുട്ടി, സംസ്ഥാന കോഓർഡിനേറ്റർ മാരായ ശിഹാബു ദ്ധീൻ,കിഴിശ്ശേരി അബദു ചെറൂപ്പ , എക്സിക്യൂട്ടീവ് മെമ്പർമാറായ അഫ്മിഷ് മുഹമ്മദലി, അമീർ മുഹമ്മദലി, അജ്മൽ അബ്ദുൽ ഖാദർ, ഹൻസൽ മുഹമ്മദ്ദ് തുടങ്ങിയ മുപ്പതോളം പേർ മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ചു.
Leave a Reply