അതിജീവനത്തിന്റെ കഥനൃത്തമായവതരിപ്പിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ച് സിപിഎം
കൽപ്പറ്റ :അറുപത്തി മൂന്നാമത് സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ അതിജീവനത്തിന്റെ കഥ നൃത്തമായവതരിപ്പിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കലോത്സവ വേദിയിൽ നിന്നും തിരിച്ച് കൽപ്പറ്റയിലെത്തിയ വിദ്യാർഥികളെ മാലയണിയിച്ചും പുസ്തകം നൽകിയുമാണ് സ്വീകരിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സുഗതൻ, കെ എം ഫ്രാൻസിസ്, കൽപ്പറ്റ സൗത്ത് ലോക്കൽ സെക്രട്ടറി പി കെ ബാബുരാജ്, സി ഷംസുദീൻ, പി ജി സതീഷ്, അർജുൻ ഗോപാൽ , ബിനീഷ് മാധവ്, രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു
Leave a Reply