വിദ്യാഭ്യാസത്തിൻറെ പൂർണ്ണതയ്ക്ക് സർഗാത്മകത വളർത്തുന്ന കരിക്കുലം രൂപപ്പെടണം- ഡോ. ജമാലുദ്ദീൻ ഫാറൂഖി
കൽപ്പറ്റ : സാമൂഹികാവബോധം സൃഷ്ടിക്കാൻ ബോധപൂർവ്വമുള്ള ഇടപെടൽ കരിക്കുലത്തിൽ നടത്തുമ്പോഴാണ് വിദ്യാഭ്യാസം പൂർണത പ്രാപിക്കുകയുള്ളുവെന്ന് ഡോ. ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു . വയനാട് ജില്ല
സിഐ ഇ ആർ മദ്രസ സർഗോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ മികച്ച സർഗാത്മകത വളർത്തിയെടുക്കാൻ മാത്സര ബോധം അനിവാര്യമാണന്നും സർഗാത്മകതയുള്ള സമൂഹത്തിൽ മാത്രമേ സാമൂഹ്യ പ്രതിബദ്ധത ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു.സംസ്ഥാന ഉപാധ്യക്ഷൻ കെ പി മുഹമ്മദ് , ഡോ. മുസ്തഫ ഫാറൂഖി, അബ്ദു സലീം എസ് , ഉമ്മർ റിപ്പൺ , ഷാനിദ് മുട്ടിൽ , സനാബിൽ റിപ്പൺ ,എൻ വി മൊയ്തീൻകുട്ടി മദനി ,റസീൻ ബത്തേരി ,സുബൈദ ടീച്ചർ , ബഷീർ സ്വലാഹി, അസൈനാർ സിഎം, സമദ് പുൽപ്പള്ളി , ഇല്യാസ് ബത്തേരി എന്നിവർ പ്രസംഗിച്ചു.
സർഗോത്സവത്തിൽ കൽപ്പറ്റ എം സി എഫ് പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും മദ്രസത്തുൽ ഇഹ്സാൻ റിപ്പൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 66 ഇനങ്ങളിലായി നടന്ന സർഗോത്സവത്തിൽ ഹൈസ ഫാത്തിമ, അല നൗറ, തമന്ന ഷാൻ , ഹനാൻ ഫാത്തിമ, ഹിഷ മെഹബിൻ, ഫയോണ ടി ,ആയിഷ ഹന്ന എന്നിവർ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായി.
Leave a Reply