January 15, 2025

വൃത്തിയുടെ പുതിയ പാഠവുമായി കൽപ്പറ്റ നഗരസഭ

0
Img 20250106 204832

കൽപ്പറ്റ:- സ്വച് സർവേക്ഷന്റേയും മാലിന്യ മുക്തം നവകേരളത്തിന്റേയും ഭാഗമായി നഗര സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും മെഗാ ക്ലീനിംഗ് പ്രവർത്തനങ്ങളും നടത്തി. സംസ്ഥാന തലത്തിൽ തന്നെ മാതൃകയായ കൽപ്പറ്റ നഗരസഭ വൃത്തിയുടെ മറ്റൊരു പാഠം കൂടി നടപ്പിലാക്കി ശ്രദ്ധേയമാകുന്നു.വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റേയും മാലിന്യമുക്തം നവ കേരളത്തിന്റേയും ഭാഗമായി ജൈവ,അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കാണ് നഗരത്തിൽ തുടക്കമായത്.ആദ്യഘട്ടത്തിൽ നഗരത്തിൽ 50 ബിന്നുകളാണ് സ്ഥാപിക്കുക. ആയത് സി.സി.ടി.വി ക്യാമറ നിരീക്ഷണത്തിന് സാധ്യമാകുന്ന ഇടങ്ങളിലായിരിക്കും. എന്നാൽ ഇത്തരം ബിന്നുകളിൽ നിക്ഷേപിക്കുന്നതിന് നിർദേശിക്കപ്പെട്ട മാലിന്യങ്ങളല്ലാതെ മറ്റു മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സാഹചര്യം ഉണ്ടായാൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.ബിന്നുകൾ സ്ഥാപിക്കുന്നതിന്റെ ഉൽഘാടനം കൽപ്പറ്റ MLA അഡ്വ.ടി.സിദ്ധീഖ് നിർവ്വഹിച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്കരണ രംഗത്ത് കേരളത്തിനാകെ മാതൃകയാണ് കൽപ്പറ്റയെന്നും ചൂരൽമല ദുരന്ത സമയത്ത് മാലിന്യ സംസ്കരണത്തിലെ വെല്ലുവിളികളെ ഒരു പരിധിവരെ അതിജയിക്കാൻ സാധിച്ചത് ജില്ലയിൽ കൽപ്പറ്റ നഗരസഭയ്ക്കുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിച്ചതിനാലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിന്റെഭാഗമായി സർക്കാർ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും കൽപ്പറ്റ നഗരസഭയ്ക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.ജെ. ഐസക്ക് അധ്യക്ഷ്യം വഹിച്ചു. നഗരത്തിൽ എത്തുന്ന ആളുകൾക്ക് അത്യാവശ്യം ജൈവ അജൈവ മാലിന്യം നിക്ഷേപിക്കുന്നതിന് സൗകര്യം ഒരുക്കുന്നത് ഗുണകരമായിരിക്കുമെന്നതിനാലും ആയതിലൂടെ നഗരം വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുമെന്നതിനാലുമാണ് ഇത്തരം പ്രവർത്തനങ്ങളുമായി നഗരസഭ മാതൃകയാവുന്നതെന്നും മാലിന്യമുക്ത കൽപ്പറ്റക്കായി നാടൊരുമിക്കണമെന്നും നഗരസഭാ ചെയർമാൻ അറിയിച്ചു.മറ്റ് നഗരങ്ങളിൽ കൂടി ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നതിന് കൽപ്പറ്റയുടെ പ്രവർത്തനം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ കേയം തൊടി മുജീബ്, അഡ്വ. എ.പി.മുസ്തഫ ,ആയിഷ പള്ളിയാൽ , രാജാറാണി, കൗൺസിലർമാരായ റൈഹാനത്ത് വടക്കേതിൽ, അജിത കെ, അബ്ദുള്ള. പി, ജോയിന്റ് ഡയരക്ടർ ശ്രീ. വിമൽ രാജ്, നഗരസഭാ സെക്രട്ടറി അലി അഷ്കർ, ക്ലീൻസിറ്റി മാനേജർ കെ.സത്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്, ഇ.ഹൈദ്രു എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്ന് എം.എൽ.എ, നഗരസഭാ ചെയർമാൻ, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെനേതൃത്വത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ബിന്നുകൾ സ്ഥാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *