May 28, 2026

“വിജയോത്സവം 2026” മന്ത്രി ടി സിദ്ദിഖ് 30ന് ഉദ്ഘാടനം ചെയ്യും

0
IMG_20260528_181646
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിദ്യാലയങ്ങളെയും ആദരിക്കുന്നതിന് “വിജയോത്സവം 2026” സംഘടിപ്പിക്കുന്നു. കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മെയ് 30ന് രാവിലെ ഒൻപത് മണിക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. പ്രിയങ്കാ ഗാന്ധി വദ്ര എം.പി, എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, ഉഷാ വിജയന്‍ എന്നിവർ മുഖ്യതിഥികളാകും.

ജില്ലാതലത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ഹൈസ്കൂള്‍/ഹയര്‍സെക്കൻഡറി വിഭാഗങ്ങളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ മുഴുവന്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളെയുമാണ് ആദരിക്കുക. മെയ് 30ന് രാവിലെ ഒൻപത് മണിക്ക് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കൂടാതെ https://docs.google.com/forms/d/e/1FAIpQLSfYlzYP4YL8Mtr-SX-JJqr4FUNyd_u3nyw9eVqwdcH6RmNWeA/viewform ലിങ്ക് വഴി ഓണ്‍ലൈനായും രജിസ്ട്രേഷന്‍ നടത്താം. പത്ത് മണി മുതല്‍ വിദ്യാർത്ഥികള്‍ക്കായി ഓറിയന്‍റേഷന്‍ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

ഈ വർഷം ജില്ലയിൽ ഹൈസ്കൂള്‍ വിഭാഗത്തിലെ 57 സ്കൂളുകൾക്ക് 100 ശതമാനം വിജയം കൈവരിക്കാനായി. ഹയർസെക്കൻഡറി വിഭാഗത്തിൽ എം ജി എം ഹയർ സെക്കൻഡറി സ്കൂൾ അമ്പുകുത്തി, ഗവ. ടി എച്ച് എസ് എസ് എടത്തന, സെന്റ് റോസ്സിലസ്സ് സ്‌പീച്ച് ആൻഡ് ഹിയറിങ് എച്ച് എസ് എസ് പൂമല എന്നീ സ്കൂളുകൾ 100 ശതമാനം വിജയം കൈവരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തില്‍ നിരവധിയായ പദ്ധതികള്‍ 2025-2026 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കിയിട്ടുണ്ട്. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ഉയരെ, അരികെ, വിജ്ഞാന്‍ജ്യോതി തുടങ്ങിയ പദ്ധതികളും പട്ടികവർഗ വിഭാഗം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം, ഗോത്രദീപ്തി(ഗോത്രവിഭാഗം പഠനപരിപോഷണ പരിപാടി), ബ്രിഡ്ജ് കോഴ്സ്(മോട്ടിവേഷന്‍ കോഴ്സ്), വണ്‍ സ്കൂള്‍ വണ്‍ ഗെയിം, ഉന്നതി കേന്ദ്രീകരിച്ചുള്ള ഡ്രോപ് ഔട്ട് തടയല്‍ തുടങ്ങിയ പദ്ധതികളും കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള സമഗ്രമായ ഇടപെടലുകളും ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *