കേരളത്തെ മിനി പാക്കിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ച മഹാരാഷ്ട്ര മന്ത്രിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം.എന്‍.ഡി അപ്പച്ചന്‍ ‘
കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലത്തിലെ മഹാഭൂരിപക്ഷം വോട്ടര്‍മാരുടെയും അംഗീകാരം നേടി എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ നിന്ന് ജയിച്ചത് മുസ്ലിം തീവ്രവാദികളുടെ വോട്ട് മേടിച്ച് ആണെന്നും കേരളം മിനി പാക്കിസ്ഥാന്‍ ആണെന്നും പറഞ്ഞ് കേരളത്തെയും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളെയും അപമാനിച്ച മഹാരാഷ്ട്ര തുറമുഖ വകുപ്പ് മന്ത്രി നിതീഷ് റാണയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡണ്ട് എന്‍ ഡി അപ്പച്ചന്‍ ആവശ്യപ്പെട്ടു. നിതീഷ് രാവണയുടെ പ്രസ്ഥാന വന യില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം വയനാട് മുസ്ലിം തീവ്രവാദികളുടെ നാടാണ് എന്ന് ആദ്യം പറഞ്ഞത് സിപിഎം പി ബി അംഗം വിജയരാഘവന്‍ ആണ് അതിനെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്താന്‍ തുടങ്ങിയത് സിപിഎമ്മും ബിജെപിയും ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ അടുക്കുകയാണെന്നും കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതില്‍ അവര്‍ ഒരു കുടക്കീഴില്‍ ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒ വി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു ടി സിദീഖ് എംഎല്‍എ, കെഎല്‍ പൗലോസ്, പി പി ആലി , എംജി ബിജു, ഡി പി രാജശേഖരന്‍, മോയിന്‍കടവന്‍ ,പി കെ അബ്ദുറഹ്മാന്‍, ബിനു തോമസ് , ബി സുരേഷ് ബാബു, പോള്‍സണ്‍ കൂവക്കല്‍ , ജില്‍സണ്‍ തൂപ്പുംങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Reply