ബെവ്‌കോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തുക-ഐ എന്‍ ടി യു സി
കല്‍പ്പറ്റ : ബെവ്‌കോ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കുക, പ്രഖ്യാപിത ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കുക, സര്‍ക്കാരിന്റെയും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെയും തെറ്റായ നയങ്ങള്‍ തിരുത്തുക, കല്‍പ്പറ്റ വെയര്‍ ഹൗസിലെ ചുമട്ടുതൊഴിലാളികള്‍ക്കുള്ള അരിയര്‍ ഉടന്‍ നല്‍കുക, എഗ്രിമെന്റ് സമയബന്ധിതമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഐ എൻ ടി യു സി ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ കല്‍പ്പറ്റ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ബെവ്‌കോ ഗോഡൗണിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സമരം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി സമരം ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു,ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് സലാം മീനങ്ങാടി,ഐ എൻ ടി യു സി കല്‍പ്പറ്റ റീജിയണല്‍ പ്രസിഡണ്ട് കെ കെ രാജേന്ദ്രന്‍, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഹര്‍ഷല്‍ കോന്നാടന്‍, മാടായി ലത്തീഫ്,ഷബീര്‍ പുത്തൂര്‍വയല്‍,അഷ്‌റഫ് .ഒ, മഹേഷ് കേളോത്ത്,കെ. സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply