ഡി .സി.സി. ട്രഷറർ എൻ. എം. വിജയൻ്റെയും മകൻ്റെയുംഡി മരണത്തിനുത്തര വാദികളായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
കൽപ്പറ്റ :ഡി.സി.സി ട്രഷറർ എൻ.എം വിജയൻ്റെയും മകൻ്റെയും ആത്മഹത്യക്ക് ഉത്തരവാദികളായ മുഴുവൻ അഴിമതിക്കാരെയും, കുറ്റവാളികൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസ്സെടുക്കണമെന്ന്
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ആവശ്യപ്പെട്ടു. സഹകരണ മേഖല തങ്ങളുടെ പണസമ്പാദന സ്രോത്ര സ്സാക്കി മാറ്റിയ നേതാക്കളെ ജനങ്ങൾ ചോദ്യം ചെയ്യണം എന്നും ആവശ്യപ്പെടുന്നു. വെറുപ്പിനെതിരെ സ്നേഹത്തിൻ്റെ കട തുറക്കാൻ നേതൃത്വം ശ്രമിക്കുമ്പോഴാണ് ഛോട്ടാ നേതാക്കൾ ഇവിടെ അഴിമതിയുടെയും വഞ്ചനയുടെയും ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നത്.
സഹകരണ മേഖലയിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും തുടച്ച് നീക്കാൻ പഴുതുകൾ അടച്ചുള്ള സമഗ്ര നിയമ നിർമ്മാണം നടത്തണം എന്നും പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം ജോർജ്ജ്, ബിജി ലാലിച്ചൻ, പി.ടി. പ്രേമാനന്ദ്, സുനിൽ ജോസഫ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ ജോൺസൺ, കെ. പ്രേംനാഥ്, ബിജു. എം.കെ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply