വയനാട് മെഡിക്കൽ കോളേജിൽബി ജെ പി പ്രതിഷേധം ; പ്രവർത്തകർ അറസ്റ്റിൽ
മാനന്തവാടി :വയനാട് മെഡിക്കൽ കോളേജിൽ സി.ടി സ്കാൻ, കുട്ടികളുടെ തീവ്രപരിചരണ വിഭാഗം എന്നിവയുടെ പ്രവർത്തനം പുനരാരംഭിക്കാത്തതിൽ പ്രതിഷേധിച്ച് സുപ്രണ്ട് ഓഫീസിൽ ബി.ജെ.പി പ്രതിഷേധം. കഴിഞ്ഞ ആഴ്ച ഇതേ ആവശ്യം ഉന്നയിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഒരാഴ്ച്ചക്കകം രണ്ട് യൂണിറ്റുകളും പ്രവർത്തനക്ഷമമാക്കും എന്ന സൂപ്രണ്ടിന്റെ ഉറപ്പിൻമേലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ഇവയുടെ പ്രവർത്തനം ആരംഭിക്കാത്തതിനാലാണ് ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രശ്നപരിഹാരമില്ലാതെ പിരിഞ്ഞുപോകില്ലെന്ന് ബി.ജെ.പി നേതാക്കൾ നിലപാടെടുത്തതോടെ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. എത്ര അടിച്ചമ തുടർസമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
ജില്ല സെക്രട്ടറി സി.അഖിൽ പ്രേം, കണ്ണൻ കണിയാരം,ഗിരീഷ് കട്ടക്കളം, ജിതിൻ ഭാനു, അഖിൽ കേളോത്ത്, ശ്രീജിത്ത് കണിയാരം, അരുൺ രമേഷ്, ശ്രീജിത്ത് കെ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply