January 19, 2026

മധുരിതം, മഹത്തരം ; എന്റെ സർവജന “-കരിമ്പ് വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു.

0
Img 20250107 185701
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :”മധുരിതം, മഹത്തരം;എന്റെ സർവ്വജന”

സുൽത്താൻബത്തേരി ഗവൺമെൻ്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ എൻ.എസ്.എസുമായി സഹകരിച്ച് നടത്തിയ കരിമ്പ് കൃഷി “മധുരിതം, മഹത്തരം; എന്റെ സർവ്വജന “എന്ന പേരിൽ വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട്

ശ്രീജൻ. ടി. കെ ഉദ്ഘാടനം ചെയ്തു. സീഡ് ക്ലബ്ബ് ടീച്ചർ കോഡിനേറ്റർ മുജീബ്. വി എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിതാ വി.എസ് കരിയർ മാസ്റ്റർ

ഷൈജു ഏ.റ്റി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.സർവ്വജന സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി

“സർവ്വജനാരവം @75″ആഘോഷങ്ങൾക്ക് തിരുമധുരമായി മാറിയ മികച്ച വിളവ് കുട്ടികൾക്ക് കൗതുകമായി മാറി. വിളവെടുത്ത കരിമ്പുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *