സുൽത്താൻ ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ”ഫ്ലയിങ് സ്റ്റാർസ് ”സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ
ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു..
ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ , ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർ പേഴ്സൺ ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, മുനിസിപ്പാലിറ്റി കൗൺസിലർ മാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.
പരിപാടിക്ക് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ സാലി പൗലോസ് സ്വാഗതവും ഐ.സി.ഡി.എസ് സൂപ്രവൈസർ നസീറ പി.എ നന്ദി പറഞ്ഞു . മുനിസിപ്പാലിറ്റിയിലെ വിവിധ ഡിവിഷനുകളിൽ നിന്നായി 150 ൽ പരം കുട്ടികൾ വിവിധ പരിപാടിയുടെ ഭാഗമായി, വേദിയിൽ അരങ്ങേറി. മുന്നൂറ്റി അമ്പതോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
Leave a Reply