May 29, 2026

കിളിക്കൊഞ്ചല്‍ കലോത്സവം നടത്തി

0
Img 20250108 182001
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ;- കല്‍പ്പറ്റ നഗരസഭയിലെ 27 ല്‍ അധികം അംഗണ്‍ വാടികളില്‍ നിന്നായി 300 ല്‍ പരം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ച കിളിക്കൊഞ്ചല്‍ കലോത്സവം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം നടത്തി.കല്‍പ്പറ്റ നഗരസഭ 2024 – 25 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ കിളികൊഞ്ചല്‍ പുളിയാര്‍മല കൃഷ്ണ ഗൗഡര്‍ ഹാളില്‍ വെച്ചാണ് സംഘടിപ്പിച്ചത്.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഒ.സരോജിനി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കേയം തൊടി മുജീബ്, അഡ്വക്കേറ്റ് എ പി മുസ്തഫ, രാജാറാണി. സി . കെ .ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കൗണ്‍സിലര്‍മാരായ. കെ. അജിത, റൈഹാനത്ത് വടക്കേതില്‍, ജൈന ജോയ് , സാജിത മജീദ്, റജുല നിജിത , ശ്യാമള, പുഷ്പ, ശ്രീജ ടീച്ചര്‍, അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഗീത സ്വാഗതവും, കൗണ്‍സിലര്‍ ഷരീഫ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *