മയക്കുമരുന്ന് കേസിൽ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
മാനന്തവാടി: മയക്കുമരുന്ന് കേസിൽ പ്രതിയായ ഷിബിൻ എ.കെ.യ്ക്ക് ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും കൽപ്പറ്റ അഡ്ഹോക്ക്-11 കോടതി ജഡ്ജ് അനസ്.വി. ആണ് വിധി പ്രസ്താവിച്ചത്.
2021 ഫെബ്രുവരി 18-ന് മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ഷർഫുദീൻ ടി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി മെത്താംഫിറ്റമിൻ പിടിച്ചെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രാധാകൃഷ്ണൻ പി.ജി. കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ലിജിഷ് .ഇ.വി.യും ശ്രദ്ധാധരൻ എം.ജിയും ഹാജരായി.
Leave a Reply