December 14, 2025

ചന്ദനത്തോട് മൃഗവേട്ട  നാലാം പ്രതിയും റിമാന്‍ഡില്‍

0
Img 20250109 214616
By ന്യൂസ് വയനാട് ബ്യൂറോ

പേരിയ: ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ വേട്ടയാടി കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറെയും സ്റ്റാഫിനെയും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ അബ്‌ദുൽ അസീസ്( 51) എന്നയാൾ കോടതിയിൽ കീഴടങ്ങി. ഒരു വർഷത്തിലധികമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച അർബൻ ക്രൂയിസർ എന്ന കാർ അബ്‌ദുൽ അസീസ് ആണ് ഓടിച്ചിരുന്നത് എന്ന് പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്‌ണൻ പറഞ്ഞു.

 

കോടതി പ്രതിയെ റിമാൻഡിൽ പാർപ്പിച്ചിരിക്കുകയാണ്. ഇതുവരെ ഈ കേസിൽ 4 പ്രതികളെ പിടികൂടിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *