സർവജന സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ വിളംബര ജാഥ നടത്തി
സുൽത്താൻബത്തേരി:സുൽത്താൻബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വർണ്ണാഭമായ തുടക്കം. ജനുവരി പത്താം തീയതി നടക്കുന്ന, ഒരു വർഷം നീണ്ടു നിൽക്കുന്ന 75 ആം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന വിളംബര ജാഥയാണ് സുൽത്താൻ ബത്തേരിയെ ഇളക്കി മറിച്ചത്. സൈക്കിൾ റാലി, വിവിധയിനം പ്ലോട്ടുകൾ, ലേസിയം, കൈകൊട്ടിക്കളി, കഥകളി, തെയ്യം, ശിങ്കാരിമേളം, തൈക്കോണ്ടോ, തുടിതാളം, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, സ്കൂൾ ഫുട്ബോൾ ടീം എന്നിവയുടെ അകമ്പടിയോടെ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അണിനിരന്ന വർണ്ണാഭമായ വിളംബര ജാഥയാണ് സുൽത്താൻബത്തേരിയെ പ്രകമ്പനം കൊള്ളിച്ചത്. സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ടി കെ രമേശ് ഫ്ലാഗ് ഓഫ് ചെയ്ത വിളംബര ജാഥയിൽ ടോം ജോസഫ്, എൽസി, പൗലോസ്, പ്രിയ വിനോദ്, ലിഷ , രാധ രവീന്ദ്രൻ, അബ്ദുൽ അസീസ് മാടാല, സംഷാദ്, ഷൌക്കത്ത് കളിക്കൂടൻ, സി പി വർഗീസ്, ശ്രീമതി റിസാനത്ത് സലീം, ഷബീർ അഹമ്മദ് കെ എം, മാത്യു ഓലപ്പുരക്കൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ നാസർ, വി എച്ച്എസ് സി പ്രിൻസിപ്പാൾ അമ്പിളി രഞ്ജിത്ത്, ഹൈസ്കൂൾ പ്രധാന അധ്യാപിക ജിജി ജേക്കബ്. എന്നിവർ പങ്കെടുത്തു.





Leave a Reply