ഡിജിറ്റൽ മാഗസിൻ – ഗ്രീൻ ക്ലാസ്മുറി ഉദ്ഘാടനം ചെയ്തു*
മാനന്തവാടി:പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്ൽ സ്കൂളിലെ ഡിജിറ്റൽ മാഗസിൻ – ഗ്രീൻ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. ലൈബ്രറി ഹാൾ സന്ദർശിച്ച മന്ത്രി ഗ്രീൻ ക്ലാസ് മുറിയിൽ കുട്ടികൾക്കൊപ്പം പാട്ടുപാടിയും ഫോട്ടോയെടുത്തുമാണ് മടങ്ങിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അംഗങ്ങളായ സുമിത്ര ബാബു, ബാബുരാജ്, എസ്.എം.സി ചെയർമാൻ ബാലൻ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സീനിയർ സൂപ്രണ്ട് എന്നിവർ പങ്കെടുത്തു.
Leave a Reply