August 19, 2026

ഓണാഘോഷം കളറാക്കി വയനാട് ടൂറിസം അസോസിയേഷൻ

0
WhatsApp Image 2026-08-19 at 8.35.46 PM
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : വിവിധ പരിപാടികളോടെ വയനാട് ടൂറിസം അസോസിയേഷൻ ( ഡബ്ലിയു ടി എ ) ഓണാഘോഷം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജ്മൽ സാജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സൈഫ് വൈത്തിരി അധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും സംഘടിപ്പിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പരിപാടി ആവേശകരമായി നടന്നു.

പരിപാടികൾക്ക് അൻവർ മേപ്പാടി, നസീബ് അമ്പലവയൽ, രതീഷ് ജി., ലില്ലി തോമസ്, ഷാഹുൽ ഹമീദ്, മുസ്തഫ അമ്പ്രള, ജോസ് രമേശ്, സ്മാസ് മുഹമ്മദ്, ഫൈസൽ സ്വർഗം, റിന്റു ഫെർണാണ്ടസ്, മാത്യു മേപ്പാടി, ലത്തീഫ് മേപ്പാടി, ജസീ അമ്പലവയൽ എന്നിവർ നേതൃത്വം നൽകി. പട്ടു വിയ്യനാടൻ സ്വാഗതവും രാജു ആർ. എം. നന്ദിയും പറഞ്ഞു.

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നുനൽകിയ ഡബ്ലിയു ടി എ ഓണാഘോഷം സംഘടനയിലെ അംഗങ്ങൾക്ക് മനോഹരമായ ഓർമ്മയായി മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *