പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു
കൽപ്പറ്റ: കൂടെ നിൽക്കാം ചേർത്ത് പിടിക്കാം എന്ന പദ്ധതിയുമായി നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു.പൊഴുതന പഞ്ചായത്തിലെ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീൽ ചെയർ, വാട്ടർ ബെഡ്, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ കൗൺസിലർ, വിനോദ് കുമാർ പി നിർവഹിച്ചു.നിർഭയ വയനാട് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത ആദ്യക്ഷത വഹിച്ചു. മാർഗരറ്റ് തോമസ്, ഫാത്തിമ കെ, ഷിബിൻ മോഹൻ എന്നിവർ സംസാരിച്ചു. ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ വിനോദ് കുമാർ പി ഉദ്ഘാടനം ചെയ്യുന്നു





Leave a Reply