May 28, 2026

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ ക്ഷീര കർഷകർക്കുള്ള കറവ സംരക്ഷണ പദ്ധതി തുടങ്ങി

0
Img 20250116 114922
By ന്യൂസ് വയനാട് ബ്യൂറോ

 

പുൽപള്ളി :കാലിത്തീറ്റയുടെ വിലവർധനവും തീറ്റ വസ്തുക്കളുടെ ദൗർലഭ്യവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കാലിത്തീറ്റ വിതരണം ആരംഭിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ, എസ് ടി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം ക്ഷീര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പ്രതിമാസം 100 കിലോ കാലിത്തീറ്റ എന്ന ക്രമത്തിൽ , ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി മൂന്നുമാസം കാലിത്തീറ്റവിതരണം ചെയ്യുന്ന പദ്ധതിയാണിത്.25 ലക്ഷത്തോളം രൂപയാണ് വാർഷിക പദ്ധതിയിൽ ഈ ഇനത്തിൽ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 50 ശതമാനം തുക ഗുണഭോക്താക്കൾ അടയ്ക്കണം. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ക്ഷീരകർഷകർക്ക് സൗജന്യമായാണ് കാലിത്തീറ്റ വിതരണം ചെയ്യുക .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ടി കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മുല്ലക്കൽ,വാർഡ് മെമ്പർമാരായ ജോമറ്റ്

കോതവഴിക്കൽ,ജോഷി ചാരുവേലിൽ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു,പുൽപ്പള്ളി മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ കെ എസ് പ്രേമൻ സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സുനിത പി കെ നന്ദിയും പറഞ്ഞു. കാലിത്തീറ്റ വിതരണ പ്രവർത്തനങ്ങൾക്ക് അസിസ്റ്റൻറ് ഫീൽഡ് ഓഫീസർമാരായഎ കെ രമേശൻ, ബിന്ദു എം ആർ , ജീവനക്കാരായ മിനി പി പി, ബേബി.ഒ,വി എം ജോസഫ്, മാത്യു പി ജെ, സന്തോഷ് കുമാർ. പി കെ,ജയാ സുരേഷ്, സിജി സാബു, മനോജ് കുമാർ. ടി. എസ്,ദേവരാജൻ പി .കെ,രാജൻ തച്ചു കുഴി,തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *