അമരക്കുനിയിലെ കടുവ ശല്യം ചെതലയം റെയ്ഞ്ച് ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
പുൽപ്പള്ളി :പുൽപ്പള്ളി അമരക്കുനി മേഖലയിലെ കടുവ ശല്യത്തിന് പരിഹാരം കാണാൻ തയ്യാറാകാത്ത വനം വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ചെതലയം റെയ്ഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് മാർച്ച് ഓഫീസ് സമീപത്ത് തടഞ്ഞതാണ് സംഘർഷത്തിന് കാരണം. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തമാക്കി.





Leave a Reply