May 28, 2026

ചുരത്തിലെ മൂന്നു ഹെയർ പിൻ വളവുകൾ കൂടി നിവർത്തും

0
Img 20250117 154401
By ന്യൂസ് വയനാട് ബ്യൂറോ

താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് വളവുകൾ വീതികൂട്ടാൻ സ്ഥലമെടുപ്പുകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭരണാനുമതിയായി. ആറ്, ഏഴ്, എട്ട് വളവുകളാണ് പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാതാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വീതികൂട്ടി നവീകരിക്കുക. ഇതിനായി പൊതുമരാമത്തുവകുപ്പ് നൽകിയ എസ്റ്റിമേറ്റുപ്രകാരം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 37.16 കോടിരൂപ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കാരണമാവുന്ന മൂന്ന്

ചുരത്തിലെ മൂന്നുവളവുകൾ വീതികൂട്ടാൻ 2018 ഏപ്രിലിലാണ് 32 ലക്ഷം രൂപ നൽകി പൊതുമരാമത്തുവകുപ്പ് വനംവകുപ്പിൽനിന്ന് 0.92 ഹെക്ടർ ഭൂമി വാങ്ങിയത്. അതിനുശേഷം മൂന്ന്, അഞ്ച് വളവുകൾ ആറുകോടിരൂപ ചെലവഴിച്ച് വീതികൂട്ടിയെങ്കിലും ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമാവുന്ന വളവുകളുടെ കാര്യം നീണ്ടുപോയി.നൂറുകോടി രൂപയോളം ചെലവുവരുന്നതുകൊണ്ടാണ് നീണ്ടുപോവുന്നതെന്നാണ് കാരണമായി പറഞ്ഞിരുന്ന്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *