May 28, 2026

മുണ്ടക്കൈ പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും- ഗവർണർ 

0
20250117 145921
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം :മുണ്ടക്കൈ പുനരധിവാസം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നയപ്രഖ്യാപന പ്രസംഗം. ആദ്യമായാണ് പുനരധിവാസം പൂർത്തിയാക്കുന്നത് സംബന്ധിച്ച സമയം പ്രഖ്യാപിക്കുന്നത്. വയനാട് ദുരന്തത്തിൽ ഇരകളായവരെ പുനരധിപ്പിക്കേണ്ടത് സർക്കാരിൻറെ കടമയാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.

 

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിലൂന്നിയായിരുന്നു സഭയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം.കേരളത്തിലെ തൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെത്.

 

സർക്കാർ തയാറാക്കി മന്ത്രിസഭ അംഗീകരിച്ചു നൽകിയ പ്രസംഗം അതേപടി അംഗീകരിച്ച ഗവർണർ മാറ്റങ്ങളൊന്നും നിർദേശിച്ചിട്ടില്ലെന്നാണ് വിവരം.

 

ആദ്യമായി കേരള നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പ‌ീക്കറും പാർലമെന്ററികാര്യ മന്ത്രിയും ചേർന്ന് സ്വീകരിച്ചു.

 

നിയമസഭയെ അഭിസംബോധന ചെയ്യുന്നത് അഭിമാനത്തോടെയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നയപ്രഖ്യാപനം തുടങ്ങിയത്. ഭരണഘടനാ മൂല്യങ്ങൾ നിലനിർത്താനും നവകേരള നിർമാണത്തിനും സർക്കാർപ്രതിഞ്ജാബദ്ധമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *