May 28, 2026

സ്വയം തൊഴിൽ പരിശീലനം നൽകി 

0
20250117 192259
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ചൂരൽമല, മുണ്ടക്കൈ ക്ഷേമ സമിതിയുടെ സഹകരണത്തോടുകൂടി ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽപെട്ട യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകി. വിവിധ തരം ബേക്കറി വിഭവങ്ങൾ, മസാലപ്പൊടികൾ, അച്ചാറുകൾ, ചമ്മന്തി പൊടികൾ എന്നിവ നിർമിക്കുന്നതിനാണ് പരിശീലനം നൽകിയത്. ദുരിതബാധിതരായ 23 പേരാണ് പരിശീലനം നേടിയത്.

 

സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ വിതരണം ചെയ്തു. പരിശീലനം നേടിയവർ സംരംഭം തുടങ്ങണമെന്നും എന്താവശ്യത്തിനും ജില്ലാ ഭരണകൂടം കൂടെ ഉണ്ടാകുമെന്നും കലക്ടർ അറിയിച്ചു. പരിശീലന കേന്ദ്രം ഡയറക്ടർ പി.എ.അനീഷ്, സെയ്ദ് അമിനുദീൻ (ചൂരൽമല, മുണ്ടക്കൈ ക്ഷേമ സമിതി) നസീർ ആലക്കൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *