November 4, 2026

റെയ്‌ഡന്റെ ചികിത്സയ്ക്കായി സമ്പാദ്യപ്പെട്ടി കൈമാറി; മാതൃകയായി നാലാം ക്ലാസ് വിദ്യാർത്ഥിനി

0
WhatsApp Image 2026-11-03 at 7.54.59 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: സഹജീവിയോടുള്ള കരുതലിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് നാലാം ക്ലാസ് വിദ്യാർത്ഥിനി ഇനാഹാ ഇഷൽ. കവുങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസ്സുകാരൻ ആൽബർട്ടോ റെയ്‌ഡന്റെ ചികിത്സയ്ക്കായാണ് ഇനാഹാ തന്റെ സമ്പാദ്യപ്പെട്ടി കൈമാറിയത്.

വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലെ വിദ്യാർത്ഥിനിയായ ഇനാഹാ ഏറെ നാളായി സ്വരൂപിച്ചുവെച്ച പണമാണ് സഹായനിധിയിലേക്ക് നൽകിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ഷർഫുനിസയ്ക്കാണ് സമ്പാദ്യപ്പെട്ടി കൈമാറിയത്.

ഇനാഹയുടെ സമ്പാദ്യത്തോടൊപ്പം സ്കൂളിൽനിന്ന് സമാഹരിച്ച തുകയും ചേർത്ത് ചികിത്സാ കമ്മിറ്റിക്ക് കൈമാറി. കുഞ്ഞുപ്രായത്തിൽത്തന്നെ മറ്റൊരാളുടെ വേദന തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടിയ ഇനാഹയുടെ പ്രവൃത്തി വലിയൊരു മാതൃകയായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *