May 28, 2026

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം: ഐഎൻടിയുസി 

0
20250118 180640
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ഇഎസ് ഐ പദ്ധതിയിൽ തയ്യൽ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും ഓൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ചികിത്സാസഹായം ഒരു ലക്ഷം രൂപയായി ഉയർത്തുക, തയ്യൽ തൊഴിലാളി ക്ഷേമപെൻഷൻ 5000 രൂപയാക്കുക, ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുക,വിവാഹ ധനസഹായം 50000 രൂപയാക്കി വർദ്ധിപ്പിക്കുക, വൻകിട ടെക്സ്റ്റൈൽസ് സ്ഥാപനങ്ങളിൽ സെസ്സ് പിരിച്ച് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും സർക്കാരിനോട് ഉന്നയിക്കാൻ മുട്ടിലിൽ ചേർന്ന എട്ടാമത് ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനം തീരുമാനിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കാരണം ജീവിത നിലവാരം ഉയർന്ന സാഹചര്യത്തിൽ കുറഞ്ഞ വരുമാനം ലഭിക്കുന്ന തയ്യൽ തൊഴിലാളികൾ ജീവിക്കാൻ പാടുപെടുകയാണ്. തയ്യൽ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതി ആവിഷ്കരിച്ചുകൊണ്ട് തയ്യൽ തൊഴിലാളി മേഖല സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകാനും തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയികളായ കുട്ടികളെ അനുമോദിച്ചു. നിർദ്ധന തൊഴിലാളി കുടുംബങ്ങൾക്ക് ചടങ്ങിൽ തയ്യൽ മെഷീൻ വിതരണം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു. തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷനായിരുന്നു.ബി സുരേഷ് ബാബു, ജോയ് വടക്കനാട്, മോഹൻദാസ് കോട്ടക്കൊല്ലി, ഗിരീഷ് കൽപ്പറ്റ, പി എൻ ശിവൻ, ജിനി തോമസ്, സി എ ഗോപി, കെ കെ രാജേന്ദ്രൻ, അരുൺദേവ്, അസീസ് മാടാല, കെ എൽ ജോഷി , ലിലാമ്മ സേവിയർ, സലീന സിദ്ധിക്, മേരി തോമസ്, സുലൈഖ മുട്ടിൽ, ബുഷ്റ പികെ, സുനീറ കാക്കവയൽ, രേഷ്മ നൂൽപ്പുഴ, മേരി തോമസ്, ജിജി പോൾ, ബുഷ്റ വാര്യാട്, നാസർ ബത്തേരി, ശംകുരിയൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *