വയനാട് മെഡിക്കൽ കോളേജ് പ്രവർത്തനം കാര്യക്ഷമമാക്കണം: കോർവ മാനന്തവാടി താലൂക്ക് കൺവെൻഷൻ
മാനന്തവാടി: മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) മാനന്തവാടി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. ഒക്ടോബർ 11ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ 15 പേരെ പങ്കെടുപ്പിക്കാനും കൺവെൻഷൻ തീരുമാനിച്ചു.
കോർവ സംസ്ഥാന സെക്രട്ടറി പി.കെ. മുരളീകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ. തുളസിദാസ്, ടി.വി. രാധാകൃഷ്ണൻ, എസ്. അജയകുമാർ, കെ. മോഹൻദാസ്, പി. കാദർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ. മോഹൻദാസ് (പ്രസിഡന്റ്), മനോഹരൻ (വൈസ് പ്രസിഡന്റ്), പി.കെ. ബാലസുബ്രഹ്മണ്യൻ (സെക്രട്ടറി), പി.ജെ. സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി), പി. കാദർ (ട്രഷറർ).




Leave a Reply