ആദിവാസി യുവതിയെ പീഡിപ്പിച്ചതായി പരാതി
തിരുനെല്ലി :തിരുനെല്ലി സ്വദേശിയായആദിവാസി വിധവയായയുവതിയെ പീഡിപ്പിച്ചതായി പരാതി. തിരുനെല്ലി സ്വദേശിനിയായ 43കാരിയാണ് കാട്ടിക്കുളം പുളിമുട് സ്വദേശി വർഗ്ഗീസിനെതിരെ പോലിസിൽ പരാതി നൽകിയത്.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കി ഇയാൾ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതായി പരാതിയിൽ പറയുന്നു. വിശ്വാസിയായ തന്നെ നിയന്ത്രിക്കാൻ ഏതോ സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യിൽ കെട്ടി.ഇത് ഊരിയാൽ മരണം സംഭവിക്കുമെന്നും മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കരുത് എന്നും വർഗ്ഗിസ് ഭീഷണിപെടുത്തി യതായും പരാതിയിൽ പറയുന്നു.





Leave a Reply