മലയോര സമരയാത്ര വിജയിപ്പിക്കും
വെണ്ണിയോട്: ജനുവരി 28ന്പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമരയാത്ര വിജയിപ്പിക്കാൻ യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. വന്യ ജീവി അക്രമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക , കാർഷിക മേഖലയടെ തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുക .ബഫർ സോൺ സീറോ പോയിൻ്റ് ആയി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ആണ് ജാഥ നടത്തുന്നത്. ജനുവരി 22 ൻ്റെ യു ഡി എഫ് കൺവീനർ എം.എം ഹസ്സൻപങ്കെടുക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.പഞ്ചായത്ത് കമ്മിറ്റിചെയർമാൻ പി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു.കൺവീനർ സുരേഷ് ബാബു വാളൽ ,മാണി ഫ്രാൻസിസ് ,സി സി തങ്കച്ചൻ, വി സി അബൂബക്കർ ,പോൾസൺ കൂവക്കൽ, പി ശോഭനകുമാരി, കെ.കെ അലി ,വി ഡി സാബു എന്നിവർ സംസാരിച്ചു.





Leave a Reply