വിദ്യാർഥികൾ പൂർവ്വികരുടെ ചരിത്രങ്ങളിൽ നിന്ന് പാഠമുൾകൊള്ളണം ഡോ. കെ.കെ എൻ കുറുപ്പ്
പനമരം: വളർന്നു വരുന്ന തലമുറയിലെ വിദ്യാർഥികൾ പൂർവ്വികരുടെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊള്ളണമെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായ ഡോ. കെ.കെ എൻ കുറുപ്പ് പറഞ്ഞു എൻ്റെ നാടായ മാഹി കുഞ്ഞിപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന
സൈനുദ്ദീൻ മഖ്ദൂം രണ്ടാമനും മറ്റനേകം ചരിത്ര പണ്ഡിതൻമാരും നമ്മുടെ മുമ്പിൽ വഴികാട്ടികളായിട്ടുണ്ട് , സ്വാമി വിവേകാനന്ദൻ്റെയും എ.പി ജെ അബ്ദുൽ കലാമിൻ്റെയും ചരിത്രങ്ങളും രചനകളും നമ്മൾ പഠിക്കണം ഡോ.കുറുപ്പ് സർ പറഞ്ഞു പനമരം ബദ്റുൽ ഹുദാ വിദ്യാർഥികളുമായി ടോക് ദി ഗസ്റ്റ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബദ്റുൽഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അധ്യക്ഷം വഹിച്ചു ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു
ഡോ. കെ. കെ. എൻ കുറുപ്പിനുള്ള വയനാടിൻ്റെ ബഹുമാനാദരവ് പി ഉസ്മാൻ മൗലവി നൽകി.
റഷീദുദ്ദീൻ ഷാമിൽ ഇർഫാനി , നൗഫൽ അഹ്സനി, ഹർഷദ് നൂറാനി എന്നിവരും പ്രസംഗിച്ചു.





Leave a Reply