വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെയും,ജനങ്ങളെയും സംരക്ഷിക്കണം : എം എം ഹസ്സൻ
കൽപ്പറ്റ : വയനാട്ടിൽ വർധിച്ചു വരുന്ന വന്യ മൃഗ ശല്യം കാരണം മലയോര പ്രദേശത്തുൾപ്പടെയുള്ള കർഷകരും,ക്ഷീര കർഷകരും പൊതു ജനങ്ങളും വളരെ ബുദ്ധിമുട്ടിയാണ് അവരുടെ ദൈനം ദിന ജീവിതം നയിക്കുന്നതെന്നും അവരെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. കൽപ്പറ്റയിൽ വെച്ച് നടന്ന യുഡിഎഫ് നിയോജകമണ്ഡലം സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണങ്ങൾ കാരണം അത്തരം പ്രദേശങ്ങളിൽ തൊഴിലെടുക്കാനുള്ള ഭയവും ഉപജീവനമാർഗങ്ങളായ കന്നുകാലികളെ കൊന്നൊടുക്കുന്നതും മലയോര കർഷകരുടെയും സാധാരണ ദരിദ്ര ജനവിഭാഗങ്ങളുടെയും ജീവിതം ദുരിത പൂർണ്ണമായിരിക്കുകയാണ്. ഇവരെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കണം. തകർച്ച നേരിടുന്ന കാർഷിക മേഖലയിലെ പ്രതിസന്ധികൾ നേരിടാൻ ഉള്ള നടപടി അടിയന്തരമായി കൈക്കൊള്ളണം. ബഫർ സോൺ സീറോ പോയിന്റ് ആയി കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്നും നഷ്ടപരിഹാരം വർദ്ധിപ്പിക്കാനും അത് അടിയന്തരമായി കൊടുത്ത തീർക്കാനും ഉള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.UDF നിയോജക മണ്ഡലം ചെയർമൻ ടി ഹംസ അധ്യക്ഷത വഹിച്ചു. എൻ ഡി അപ്പച്ചൻ, എൻ കെ റഷീദ്, പി ടി ഗോപാല കുറുപ്പ്,പി പി ആലി,റസാഖ് കൽപ്പറ്റ,ടി ജെ ഐസക്,സലീം മേമന,എം എ ജോസഫ് ,ബി സുരേഷ് ബാബു,പോൾസൺ കൂവക്കൽ,പ്രവീൺ കെ കെ ഹനീഫ,അലവി വടക്കേതിൽ,തങ്കപ്പൻ,പൗലോസ്,വി എ മജീദ്,കെ വി പോക്കർഹാജി,ബിനു തോമസ്,നജീബ് കരണി,പി വിനോദ് കുമാർ,ശോഭന കുമാരി,സി ഹാരിസ്,ചന്ദ്രിക കൃഷ്ണൻ ഗിരീഷ് കൽപ്പറ്റ,എൻ മുസ്തഫ,സി എ അരുൺദേവ്,ഹർഷൽ കോന്നാടൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply