June 23, 2026

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണം സംഘടിപ്പിച്ചു

0
20250122 183628
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി :ലീഡ് ബാങ്ക്സൈബര്‍ ക്രൈം പോലിസുമായി സഹകരിച്ച്മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ബോധവത്കരണ ക്ലാസ് വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ രാജേന്ദ്രന്‍ അധ്യക്ഷയായ പരിപാടിയില്‍ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷന്‍ എസ്.ഐ ബിനോയ് സ്‌കറിയ, ലീഡ് ബാങ്ക് മാനേജര്‍ മുരളിധരന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി. വസുദേവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല, ലീഡ് ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. കാര്യമ്പാടി ശ്രേയസ് ഹാളില്‍ ഇന്ന് (ജനുവരി 23) രാവിലെ 11.30 ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *