May 28, 2026

ജ്വല്ലറി കേന്ദ്രികരിച്ചു മോഷണം നടത്തുന്ന പ്രതി ജ്വല്ലറി പ്രകാശൻ പിടിയിൽ

0
20250123 130333
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരത്തെ കിലുക്കം ജ്വല്ലറിയിൽ നിന്ന് വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുക്കം സ്വദേശിയായ ജ്വല്ലറി പ്രകാശൻ എന്ന് അറിയപ്പെടുന്ന പ്രകാശൻ പി (54) എന്നയാളെയാണ് പനമരം പോലീസ് രാമനാട്ടുകരയിൽ നിന്ന് പിടികൂടിയത്.

 

പാദസരം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രകാശൻ, 280 ഗ്രാം തൂക്കമുള്ള വെള്ളിയാഭരണങ്ങളുമായി കടന്നുകളഞ്ഞിരുന്നു. പനമരം പോലീസ് ഇൻസ്പെക്ടർ എ. അഷറഫ്, സബ് ഇൻസ്പെക്ടർ എം.കെ. റസാഖ്, സിപിഒമാരായ ഷിഹാബ്, ഇബാഹിംകുട്ടി, അനൂപ് എം. രാജൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോഴിക്കോട് ജില്ലയിൽ സമാനമായ മോഷണക്കേസുകളിൽ പ്രതിക്ക് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി രാമനാട്ടുകരയിലെ ഒരു ലോഡ്‌ജിൽ ഒളിവിൽ കഴിയുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *