May 28, 2026

വെള്ളമുണ്ട റെയിഞ്ച് നിർമ്മിച്ച മുഅല്ലിം മൻസിലിന്റെ താക്കോൽദാനവും മത പ്രഭാഷണവും ജനുവരി 25ന്

0
Img 20250123 115129
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ വെള്ളമുണ്ട റൈഞ്ച് പരിധിയിലെ ഉദാര മനസ്‌കരായ ഒരു കുടുംബം ദാനമായി റൈഞ്ച് കമ്മിറ്റിയെ ഏല്പ്‌പിച്ച അഞ്ചു സെൻ്റ്ഭൂമിയിൽ നിർമാണം പൂർത്തിയാക്കിയ മുഅല്ലിം മൻസിലിന്റെ താക്കോൽദാനം ജനുവരി 25 ശനിയാഴ്‌ച വൈകിട്ട് 07:30 ന് വെള്ളമുണ്ടയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മത സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവ കാരുണ്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ സയ്യിദ് മഹ്മൂദ് സഫ്‌വാൻ തങ്ങൾ ഏഴിമല മുഅല്ലിം മൻസിൽ താക്കോൽ ദാനം നിർവ്വഹിക്കും. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും.മഗ് രിബ് നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസുന്നൂറിന് സയ്യിദ് അഹമ്മദ്സഈദ് ജിഫ്രി ചേളാരി നേതൃത്വം നൽകും.റെയ്‌ഞ്ച് പ്രസിഡണ്ട് ജംഷീർ ബാഖവി ചടങ്ങിൽ അധ്യക്ഷത വഹിക്കും. സമസ്‌തയുടെയും പോഷക ഘടകങ്ങളുടെയും മഹല്ലിൻ്റെയും നേതാക്കൻമാർ യോഗത്തിൽ സംബന്ധിക്കും.
റൈഞ്ച് പരിധിയിലെ മദ്രസ അധ്യാപകരുടെ ക്ഷേമ കാര്യങ്ങൾക്ക് വേണ്ടി രൂപം നൽകിയ റൈഞ്ച് റിലീഫ് സമിതിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയാണ്. രോഗ സഹായം, ഭക്ഷ്യക്കിറ്റ് വിതരണം,മറ്റു അടിയന്തിര സഹായങ്ങൾ തുടങ്ങിയവ റിലീഫ് സമിതി മുഖേന നൽകി വരുന്നു. . പത്രസമ്മേളനത്തിൽ റെയ്ഞ്ച് പ്രസിഡണ്ട് ജംഷീർബാഖവി, വൈസ് പ്രസിഡണ്ട് റഫീഖ് ദാരിമി,സെക്രട്ടറി എൻ കെ സുലൈമാൻ മൗലവി, ജോസെക്രട്ടറി മമ്മൂട്ടി സഅദി,റിലീഫ് കമ്മിറ്റി ചെയർമാൻ കെ എ റശീദ് മൗലവി,കൺവീനർ അബ്ദു നാസർ മൗലവി എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *