May 28, 2026

സ്പാർക്ക് കരിയർ കോൺക്ലേവ് പഠനത്തിനും കരിയറിനും പുതുവഴികൾ

0
Img 20250123 173509
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിനായി അഡ്വ.സിദ്ദിഖ് എംഎൽഎ വിഭാവനം ചെയ്തു നടപ്പിലാക്കിവരുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ കോൺക്ലേവ് ജനുവരി 25ന് ആർ സി എച്ച് എസ് എസ് ചുണ്ടേൽ വച്ച് നടക്കുന്നു.

പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ നടത്തപ്പെട്ട അഭിരുചി പരീക്ഷയുടെയും ,മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി നടത്തപ്പെട്ട കരിയർ ഓറിയന്റേഷൻ ക്ലാസിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്പാർക്ക് കരിയർ കേഡറ്റ് പ്രോഗ്രാം .

സ്പാർക്ക് പദ്ധതിയുടെ ഭാഗമായി ശാസ്ത്രലോകത്തെ പുത്തൻ പര്യവേഷണങ്ങളും സാധ്യതകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി അവരിൽ ദിശാബോധം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ല്യൂമൻ സയൻസ് കോൺക്ലേവും, വാണിജ്യ ലോകത്തെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുന്ന ട്രാൻസെൻ്റ് 2025 കൊമേഴ്സ് കോൺക്ലേവുമാണ് വിദ്യാർത്ഥികൾക്കായി നടത്തുന്നത്.
പോളിസി വിദഗ്ധരായ വി കാൻ സോഷ്യൽ ഇന്നോവേറ്റീവ്സാണ് ഈ പദ്ധതി രൂപകല്പന ചെയ്ത് നടപ്പിലാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *