May 28, 2026

വെള്ളമുണ്ട സെന്റ് തോമസ് പള്ളിതിരുനാൾ വെള്ളിയാഴ്ച തുടങ്ങും

0
Img 20250123 173322
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകുന്നേരം 4.45. ന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റും. 5 മണിക്ക് വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിക്കും.തുടർന്ന് സെന്റ് പോൾ നഗറിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുന്നാൾ കുർബാനക്ക് ഫാ.ജെയ്മോൻ കളമ്പുകാട്ട് നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *