May 28, 2026

യുവതി കൊല്ലപ്പെട്ട സംഭവം ; നാട്ടുകാർ പ്രതിഷേധത്തിൽ; കടുവയെ വെടിവെക്കാൻ ഉത്തരവ്

0
Img 20250124 133107
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തംമായതോടെ നരഭോജി കടുവയെ വെടിവെക്കാൻ ഉത്തരവ്. പ ഞ്ചാരക്കൊല്ലി സ്വദേശി രാധ (45)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ചപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ.

മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരുടെ തലയുടെ പിൻഭാഗം ഭക്ഷിച്ച നിലയിലാണ്

മൃതദേഹം കാടിനുള്ളിൽ കണ്ടെത്തിയത്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്. ആക്രമണമുണ്ടായതിനേത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആർ. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *