കടുവയെ വെടിവെച്ചു കൊല്ലാതെ പിന്തിരിയില്ലയെന്ന് നാട്ടുകാർ
മാനന്തവാടി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തം.കടുവയെ വെടിവെക്കാതെ പ്രതിഷേധത്തിൽ നിന്ന് പിൻത്തിരിയില്ല എന്ന് നാട്ടുകാർ. കടുവയെ വെടി വെക്കാൻ ഉത്തവ് വന്നിട്ടുണ്ട്. പഞ്ചാരക്കൊല്ലി സ്വദേശി രാധ (45)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ചപ്പൻ്റെ ഭാര്യയാണ് മരിച്ച രാധ. മക്കൾ അനീഷ, അജീഷ്
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കടുവയാണ് ആക്രമിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവരുടെ തലയുടെ പിൻഭാഗം ഭക്ഷിച്ച നിലയിലാണ്
മൃതദേഹം കാടിനുള്ളിൽ കണ്ടെത്തിയത്. മാനന്തവാടി പോലീസിന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുകയാണ്. ആക്രമണമുണ്ടായതിനേത്തുടർന്ന് പ്രദേശവാസികൾ വനംവകുപ്പിനെതിരേ പ്രതിഷേധിക്കുകയാണ്. മന്ത്രി ഒ.ആർ. കേളു സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.





Leave a Reply