May 28, 2026

വയനാട്ടിലെ വന്യമൃഗ ആക്രമണത്തിനെതിരെ ശക്തമായ നടപടി എടുക്കണം – റെജി ഓലിക്കരോട്ട് 

0
20250125 100212
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി : മാനന്തവാടി പഞ്ചാരിക്കൊല്ലിയിൽ ഇപ്പോൾ കൊല്ലപ്പെട്ട സ്ത്രീ അടക്കം പത്തു വർഷത്തിനിടയിൽ എട്ടു ജീവനുകളാണ് വന്യമൃഗ ആക്രമണത്താൽ നമുക്കു നഷ്ടമായത്. ഇതൊരിക്കലും കണ്ടില്ല എന്ന് നടിക്കുവാൻ സാധിക്കില്ല.ആയതിനാൽ ജനങ്ങളുടെ ജീവനും സ്വത്തിനും ശല്യമായി നാട്ടിൽ ഇറങ്ങുന്ന എല്ലാ വന്യമൃഗങ്ങളെയും ഉടനടി വെടിവെച്ചു കൊല്ലുവാൻ ഉള്ള ഓർഡർ വനംവകുപ്പ് ഇറക്കണം. വനനിയ മത്തിന്റെ പേര് പറഞ്ഞ് പാവപ്പെട്ട കർഷകരെയും കർഷകത്തൊഴിലാളികളെയും സാധാരണക്കാരെയും വയനാട്ടിൽ ജീവിക്കുന്ന മുഴുവൻ മനുഷ്യർക്കും ഭീഷണിയായി കൊണ്ട് വന്യമൃഗങ്ങളുടെ വിളയാട്ടം ഘോഷയാത്ര പോലെ ഒന്നിനുപുറകെ ഒന്നായി വരുമ്പോഴും വളരെ ലാഘവത്തോടെ കൂടി കാണുന്ന വനംവകുപ്പിന്റെ പുച്ഛ മനോഭാവം അവസാനിപ്പിക്കണം, കുടുംബത്തിന് 25 ലക്ഷം രൂപ ഉടനടി നഷ്ടപരിഹാരം നൽകണം എന്ന് കേരള കോൺഗ്രസ് കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് റെജി ഓലിക്കരോട്ട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *