October 5, 2026

ക്രൗൺ ഓഫ് കേരള 2026′: പുൽപ്പള്ളി സ്വദേശി ദീപാ ഷാജിക്ക് മിന്നുന്ന വിജയം

0
IMG_20261005_151551
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജിൽ വെച്ച് നടന്ന ‘ക്രൗൺ ഓഫ് കേരള 2026’ സൗന്ദര്യ-വ്യക്തിത്വ വികസന പേജന്റിൽ മിന്നുന്ന വിജയവുമായി പുൽപ്പള്ളി ആലൂർക്കുന്ന് വെള്ളിലാംതടത്തിൽ ദീപാ ഷാജി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 വയസ്സിന് മുകളിലുള്ള പ്രമുഖ മോഡലുകൾ മാറ്റുരച്ച മിസ്സിസ് കാറ്റഗറിയിലാണ് ദീപ മികച്ച നേട്ടം കൊയ്തത്. മത്സരത്തിൽ ‘ഫോട്ടോജെനിക്’ വിഭാഗത്തിൽ ഒന്നാം സ്ഥാനവും (ബെസ്റ്റ് ഫോട്ടോജെനിക്) റണ്ണറപ്പ് പട്ടവും ദീപ സ്വന്തമാക്കി. കൂടാതെ മത്സരത്തിലുടനീളം പുലർത്തിയ മികവിനും വേറിട്ട വ്യക്തിത്വത്തിനും ജൂറിയുടെ പ്രത്യേക പരാമർശത്തിനും (സ്പെഷ്യൽ ജൂറി മെൻഷൻ) ദീപ അർഹയായി.

 

ബാംഗ്ലൂർ ആസ്ഥാനമായുള്ള എറിക് കൾട്ടിവേറ്റ് സ്റ്റുഡിയോയും പിക്സ് ഗ്ലാമും സംയുക്തമായാണ് സൗന്ദര്യ ഫാഷൻ രംഗത്തെ ഈ വൻകിട ഇവന്റ് സംഘടിപ്പിച്ചത്. കേരള സ്റ്റൈലിലും ബ്രൈഡൽ സ്റ്റൈലിലും നടന്ന ഷോകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദീപ, സ്റ്റേജ് പ്രസൻസ്, ആത്മവിശ്വാസം, ആശയവിനിമയ ശേഷി എന്നിവ അളന്ന ക്വസ്റ്റ്യൻ & ആൻസർ (ക്യു & എ) റൗണ്ടിൽ ജൂറിയുടെ ചോദ്യങ്ങൾക്ക് കൃത്യവും ചിന്തോദ്ദീപകവുമായ മറുപടികൾ നൽകി സദസ്സിന്റെയും വിധികർത്താക്കളുടെയും പ്രശംസ പിടിച്ചുപറ്റി. ക്യാമറ പ്രസൻസിലും റാമ്പ് വാക്കിലും അസാമാന്യ എലഗൻസ് പുലർത്താനും ദീപയ്ക്കായി.

 

ആദ്യമായി ഇത്തരമൊരു മത്സരത്തിൽ പങ്കെടുത്ത ദീപയ്ക്ക് കൊറിയോഗ്രാഫർ പ്രണവിന്റെ നേതൃത്വത്തിലുള്ള റാമ്പ് വാക്ക് പരിശീലനവും സഹായകരമായി. കലാമണ്ഡലം ഡോ. റെസി ഷാജി ദാസിന്റെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിക്കുന്ന ദീപയ്ക്ക്, ആ നൃത്ത പരിശീലനം റാമ്പ് വാക്കിനിടയിൽ ശരിയായ പോസുകൾ എടുക്കാൻ തുണയായി. പുൽപ്പള്ളി ഫിറ്റ് വെൽ ജിമ്മിലെ ട്രെയിനർ ആർ. രഞ്ജിത്ത്, ജാഗ്വാർ ജിമ്മിലെ റിയാസ് എന്നിവരുടെ ശിക്ഷണത്തിലായിരുന്നു ഫിറ്റ്നസ് വർക്കൗട്ടുകൾ. പുൽപ്പള്ളി ഫെയർ ആൻഡ് ലൗലി ബ്രൈഡൽ സ്റ്റുഡിയോയിലെ ഷീജ ജെയിംസാണ് ബ്രൈഡൽ, കേരള സ്റ്റൈൽ കോസ്റ്റ്യൂമുകൾ ദീപയ്ക്ക് ഒരുക്കിയത്.

 

ഫാഷൻ, മോഡലിംഗ്, പൊതുസേവന രംഗങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അംഗീകാരം ദീപയ്ക്ക് പ്രചോദനമാകട്ടെയെന്ന് ചടങ്ങിൽ ജൂറി പാനൽ ആശംസിച്ചു. എറിക് കൾട്ടിവേറ്റ് സ്റ്റുഡിയോ സി.ഇ.ഒ എറിക് ഷിജോ ജോൺ, മെന്റർ ദൃശ്യ ഷിജോ, പിക്സ് ഗ്ലാം ഫാഷൻ സി.ഇ.ഒ ബ്ലെസ്സൻ, കൂടാതെ സാമൂഹിക-സാംസ്കാരിക, മോഡലിംഗ് രംഗത്തെ പ്രമുഖരും കിരീടധാരണ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *