കടുവയ്ക്കായി ഊർജ്ജിത തിരച്ചിലുമായി വനം വകുപ്പ്
നരഭോജി കടുവയെ പിടികൂടാനുള്ള വനംവകുപ്പിൻ്റെ തീവ്രശ്രമം തുടരുകയാണ്.
നോർത്ത് വയനാട് ഡിവിഷനു കീഴിലുള്ള തലപ്പുഴ, തിരുനെല്ലി, വരയാൽ, കുഞ്ഞോം, മാനന്തവാടി ആർആർടി, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ എന്നിവരുടെ സംഘത്തിൽ നിന്നുള്ള 85 ജീവനക്കാരാണ് പഞ്ചാരക്കൊല്ലി കടുവയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിൽ പങ്കെടുക്കുന്നത്. മയക്കുവെടി വെക്കാനും, അവശ്യ സാഹചര്യത്തിൽ വെടിവെക്കാനുമുള്ള തോക്കുകളടക്കമുള്ള സജ്ജീകരണങ്ങൾ സഹിതമാണ് തിരച്ചിൽ.
രണ്ട് വാക്കി ടോക്കികൾ, 38 ക്യാമറ ട്രാപ്പുകൾ, ഒരു ലൈവ് ക്യാമറ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. ഡോ. അജേഷ് മോഹൻദാസ്, ഡോ. ഇല്ലിയാസ് എന്നിവരുടെ നേതൃതത്തിൽ സുൽത്താൻ ബത്തേരി ആർആർടി 2 ട്രാൻക്വിലൈസേഷൻ ഗണ്ണുകൾ, 2 ടൈഗർ നെറ്റ്കൾ എന്നിവയോടൊപ്പം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.





Leave a Reply