August 19, 2026

ജനകീയ കൗൺസിലിംഗ് മാതൃകാപരം : ഡോക്ടർ സുഭാഷിണി ഗോപാൽ  

0
20250127 214525
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ടിൽ പ്രളയ/ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് മാനസിക പിൻതുണ നൽകുന്നതിനായി രൂപീകരിച്ച ജനകീയ കൗൺസിലിംഗ് പരിപാടി മാതൃകാ പരമാണെന്നും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആയിരങ്ങൾക്ക് ആശ്വാസമാകുവാനും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തുവാനും ഈ പദ്ധതിയിലൂടെ സാധിച്ചുവെന്നും, ഈ പദ്ധതി ഇനിയും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ജനകീയ കൗൺസിലിംഗ് പദ്ധതിക്ക് സാങ്കേതിക സഹായം നൽകിവരുന്ന സ്‌കാർഫ് ചെന്നൈ എന്ന പ്രസ്ഥാനത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ സുഭാഷിണി ഗോപാൽ അഭിപ്രായപ്പെട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കാത്തലിക് റിലീഫ് സർവീസിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് ജില്ലയിൽ പ്രളയ/ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് മനസ്സിക പിന്തുണ നല്കുന്നതിനായി രൂപീകരിച്ച ജനകീയ കൺസിലിംഗ് ടീമിൻ്റെ നാലാം ഘട്ട പരിശിലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ .പുഞ്ചരിമട്ടം ഉരുൾപൊട്ടലിൽ സർവ്വതും നഷ്ട്ടപെട്ട നൂറുകണക്കിന് വ്യക്തികളെ ജീവിതത്തിലേക്ക് തിരികെ നടത്തുന്നതിന് ജനകീയ കൗൺസിലിംഗ് പദ്ധതിയിലൂടെ സാധിച്ചുവെന്നും ദുരന്തബാധിതർക്ക് മാത്രമല്ല മാനസിക സംഘർഷം അനുഭവിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസമാകുവാൻ കൗൺസിലേഴ്‌സിന് സാധിച്ചു എന്നും അവർ കൂട്ടിച്ചേർത്തു . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കാത്തലിക് റിലീഫ് സർവീസ് ടെക്‌നിക്കൽ കൺസൽട്ടൻറ് പി.കെ കുര്യൻ , വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, പ്രോഗ്രാം കോ ഓർഡിനേറ്റർ മാരായ ചിഞ്ചു മരിയ, ജാൻസി ജിജോ എന്നിവർ സംസാരിച്ചു. സ്‌കാർഫ് ചെന്നൈ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ കോ ഓർഡിനേറ്റർ ജെയ്‌നി ജോസഫ്, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ മുഹമ്മദ് മുഹ്‌സിൻ എന്നിവർ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് നേതൃത്വം നൽകും. പരിശീലനത്തിൽ 50 ജനകീയ കൗൺസിലർമാർ പങ്കെടുത്തു വരുന്നു. പരിപാടിക്ക് ഫീൽഡ് സൂപ്പർവൈസേഴ്‌സ് ആയ ആലിസ് സിസിൽ, ബിൻസി വർഗീസ്, ജിനി ഷിനു , ഷീന ആന്റണി, ലിജ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി വരുന്നു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *