ബസ്സ് സർവിസിന് സ്വീകരണം നൽകി
മാനന്തവാടി:മാനന്തവാടിയിൽ നിന്നും വിമല നഗർ, കഴുക്കോട്ടുർ,യവനാർകുളം കാട്ടിമൂല വഴി ഇരുമനത്തൂർക്ക് പുതിയതായി ആരംഭിച്ച ബസ് സർവീസിന് യവനാർകുളത്ത് ജനകീയ സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വെൺമണി കരിമാനി സ്വദേശികളായ യുവാക്കളുടെ സ്വയംതൊഴിൽ സംരംഭമായ ഭഗവാൻ ട്രാൻസ്പോർട്ടിന്റെ മൂന്നാമത്തെ ബസ്സാണ് മാനന്തവാടിയിൽ നിന്നും ഇരുമനത്തൂർക്ക് സർവീസ് ആരംഭിച്ചത്.. പുതിയതായി ഇറക്കിയ സ്വകാര്യ ബസ് നൂലാമാലയിൽ കുടുങ്ങി മാസങ്ങളായി ഷെഡിലായിരുന്നു.. ജനകീയ ഇടപെടലുകളെ തുടർന്നാണ് ഇപ്പോൾ സർവീസ് ആരംഭിച്ചിട്ടുള്ളത്.. മാനന്തവാടിയിൽ നിന്നും ഇരുമനത്തൂർക്ക് മൂന്ന് ട്രിപ്പുകളും രണ്ട് ട്രിപ്പുകൾ യവനാർകുളം വരെയും ആണ് ഇപ്പോൾ സർവീസ് നടത്തുന്നത്.. ചടങ്ങിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് എൽ സി ജോയ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് മെമ്പർ ജോയ്സി ഷാജു, പഞ്ചായത്ത് അംഗങ്ങളായ ജോസ് കൈനിക്കുന്നേൽ, മനോഷ്ലാൽ, ജോണി മറ്റത്തിലാനി, എം.വി വിൻസെൻ്റ് ,പി.കെ ജയ നാരായണൻ, ഫാ.ജയിംസ് പുറത്തയിൽ,എൻ.ജെ ഷ ജിത്ത് എം പ്രദീപൻ മാസ്റ്റർ, കെ.എം മനോജ്, എൻ ടി ജോസ്,തുടങ്ങിയവർ പ്രസംഗിച്ചു.





Leave a Reply