മഞ്ഞനിക്കര കാൽനട തീർഥയാത്രയ്ക്ക് തുടക്കം
പുല്പള്ളി: ചെറ്റപ്പാലം സെയ്ൻറ് മേരീസ് യാക്കോബായ സിംഹാസ ദേവാലയത്തിൽ നിന്നും ആരംഭിച്ച മഞ്ഞനിക്കര കാൽനട തീർഥയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു. പത്തനംതിട്ടയിലെ മഞ്ഞിനിക്കരയിൽ കബറടക്കപ്പെട്ട മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മയ്ക്കായാണ് ഈ തീർഥാത്ര.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക കൈമാറി തീർഥയാത്ര ഉദ്ഘാടനം ചെയ്തു. 400 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് ഫെബ്രുവരി അഞ്ചിന് വിശ്വാസികൾ മഞ്ഞനിക്കരയിലെ പരിശുദ്ധ കബറിങ്കലിൽ എത്തിച്ചേരും.
ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ബേസിൽ കരനിലത്ത്, ഫാ. ലിജോ ആനിക്കൽ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.





Leave a Reply